മെഡിക്കല്‍ കോളേജിലെ ഐ സി എം ആര്‍ പ്രോജക്ടില്‍ ഒഴിവുകള്‍
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഐ സി എം ആര്‍ പ്രോജക്ടിന്റെ ഭാഗമായി റിസര്‍ച്ച് നഴ്സ് കം സൈറ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രോജക്ട് നഴ്സ് രണ്ട്, പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ട് ഒന്ന് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: റിസര്‍ച്ച് നഴ്സ് കം സൈറ്റ് കോ ഓര്‍ഡിനേറ്റര്‍ പ്രോജക്ട് നഴ്സ് - ബി എസ് സി നഴ്സിംഗ് / ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡൈ്വഫറി (സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍). പ്രായപരിധി 30 വയസ്. വേതനം 24,000 രൂപ. പ്രോജക്ട് ടെക്നിക്കല്‍ സപ്പോര്‍ട്ടര്‍- പത്താം ക്ലാസും ഡിപ്ലോമയും (എം എല്‍ ടി/ഡി എം എല്‍ ടി). പ്രായപരിധി 30 വയസ്. വേതനം 21,600 രൂപ. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബര്‍ 28ന് രാവിലെ 11ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2572572.
- Log in to post comments