Skip to main content

ജൽ ജീവൻ മിഷൻ ലാബുകളിൽ കെമിസ്ട്രി ബിരുദധാരികൾക്ക് അവസരം 

 

കേരള ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന് കീഴിൽ ജൽ ജീവൻ മിഷൻ ലാബുകളിലേക്ക് കെമിസ്ട്രി ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ തസ്തികകളിലാണ് നിയമനം. 

ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ തസ്തികയിലേക്ക് എൻ. എ. ബി. എൽ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. പരമാവധി പ്രായപരിധി 45 വയസ്സാണ്.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന  അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി  നവംബർ നാലിന് ജൽ ജീവൻ മിഷൻ ജില്ലാ ഓഫിസിൽ കൂടിക്കാഴ്ചയിൽ ഹാജരാകണം.
ഫോൺ: 0495 237 4570

date