Skip to main content

ക്ഷീര വികസന വകുപ്പ്: വിവിധ പദ്ധതികളുടെ നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു

 

ക്ഷീര വികസന വകുപ്പിന് കീഴിൽ നടപ്പ് സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താല്പര്യം ഉള്ളവരിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.

നവംബർ ഏഴ് വരെ ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടലിൽ അപേക്ഷ സമർപ്പിക്കാം.
 
മിൽക്ക് ഷെഡ് വിതരണം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി, പുനരധിവാസ പദ്ധതി മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തുടങ്ങി പദ്ധതികളെപ്പറ്റി  കൂടുതൽ അറിയുന്നതിന്  ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാം.

ഫോൺ: 0 4 9 5 2 3 7 1 2 5 4

date