Post Category
കടപ്പുറം ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി
കടപ്പുറം ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി. സിനിമാ സംവിധായകനും ഗാനരചയിതാവുമായ റഷീദ് പാറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കലാഭവന്‍ സലീം, ശ്രീഷ്മ ബാബുരാജ് എന്നിവര്‍ മുഖ്യാതിഥികളായി.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എം. അഷ്കര്‍ അലി, വാര്‍ഡ് അംഗങ്ങളായ മുനീര്‍, എ.ആര്. രാജേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.വി. ദിലീപ് കുമാര്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി സി.എം. സുഹാസ് നന്ദിയും പറഞ്ഞു.
date
- Log in to post comments