Skip to main content

കുടുംബശ്രീയുടെ കീഴില്‍ അനിമേറ്റര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

 

 

 കുടുംബശ്രീയുടെ കീഴില്‍ പട്ടികവര്‍ഗ്ഗ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ഉന്നതികളില്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആനിമേറ്ററുടെ നിലവിലുള്ള മൂന്ന് ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനായി തൃശ്ശൂര്‍ ജില്ലാ കുടുംബശ്രീ മിഷന്‍ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. പാസ്സായവര്‍, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, കുടുംബശ്രീ അംഗം/ ഓക്‌സിലറി അംഗം എന്നിവര്‍ക്കാണ് മുന്‍ഗണന. മൂന്ന് ഒഴിവുകളാണുള്ളത്.

അതില്‍ അതിരപ്പിള്ളി (2 ഒഴിവ്) പുത്തൂര്‍ (1ഒഴിവ്). 18 മുതല്‍ 45 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ രണ്ടാംനില കളക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍ അയ്യന്തോള്‍ തൃശ്ശൂര്‍ - 680003 എന്ന വിലാസത്തില്‍ നവംബര്‍ ആറിന് വൈകിട്ട് 5.15-ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2362517.

date