Skip to main content

മുങ്ങിമരണങ്ങള്‍ തടയാന്‍ വാട്ടര്‍ ഗാര്‍ഡ്; ശ്രദ്ധേയമായി വിദ്യാര്‍ത്ഥികളുടെ മാതൃക

 

 

ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ എച്ച്.എസ്. വിഭാഗം വര്‍ക്കിങ് മോഡലില്‍ വെള്ളത്തില്‍ മുങ്ങുന്നവരെ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുമായി വിദ്യാര്‍ത്ഥികള്‍. റഹ്മത്ത് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ കെ.ആര്‍. റംസാനും മുഹമ്മദ് ഹാഷിറും ചേര്‍ന്നാണ് 'വാട്ടര്‍ ഗാര്‍ഡ്' തയ്യാറാക്കിയത്.

 

കുളങ്ങളിലുണ്ടാകുന്ന മുങ്ങിമരണങ്ങള്‍ ഒഴിവാക്കാനും അപകടത്തില്‍പ്പെടുന്നവരെ സമയബന്ധിതമായി രക്ഷിക്കാനും ലക്ഷ്യമിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഈ മാതൃക തയ്യാറാക്കിയത്. ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സാങ്കേതികവിദ്യയും ഉപയോഗിച്ച് വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നവരെ തിരിച്ചറിയുകയും ബസര്‍ മുഴക്കി സമീപത്തുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാനും ഇതോടൊപ്പം സൂപ്പര്‍വൈസര്‍മാര്‍ക്കോ പൊലീസിനോ ഓട്ടോമാറ്റിക്കായി ഫോണ്‍ സന്ദേശം എത്തികാനും പ്രോജക്ടിന് സാധിക്കും. ഇതുവഴി അപകടം വേഗത്തില്‍ തിരിച്ചറിയാനും രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കാനും കഴിയും എന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

date