Skip to main content

ഓപ്പറേഷൻ തണ്ടർ സൈക്കിളത്തോൺ: ഗ്രാൻഡ് സൈക്കിൾ ചലഞ്ച് നവംബർ ഒന്നിന്

 

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ, കോഴിക്കോട് സൈക്ലിംഗ് കമ്മ്യൂണിറ്റി, ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ച് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓപ്പറേഷൻ തണ്ടർ സൈക്കിളത്തോൺ ഗ്രാൻഡ് സൈക്കിൾ ചലഞ്ച്' നവംബർ ഒന്നിന് നടക്കും.  രാവിലെ 6.30ന് ആരംഭിക്കുന്ന സൈക്കിൾ റാലിയിൽ സൈക്കിൾ പ്രേമികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.

കോഴിക്കോട് ആരംഭിച്ച് കുളിമാട് അവസാനിക്കുന്ന രീതിയിലാണ് സൈക്കിൾ ചലഞ്ച് ക്രമീകരിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, ടി-ഷർട്ട്, ഭക്ഷണം എന്നിവ ലഭ്യമാക്കുമെന്നും സംഘാടകർ അറിയിച്ചു.
ഫോൺ: 9895316882, 9544036683

date