Post Category
ബാലാവകാശ സംരക്ഷണ കമ്മിഷൻ ജില്ലാതല അധ്യാപക പരിശീലനം നടത്തി
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശിക്ഷക് സദനിൽ ജില്ലാതല അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് നിർവഹിച്ചു.
കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ രേഖ ഗോവിന്ദൻ, കമ്മിഷനംഗങ്ങളായ ബി. മോഹൻ കുമാർ, ടി. സി. ജലജമോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് അധ്യാപകർക്കായി പ്രത്യേക പരിശീലന ക്ലാസുകൾ നടന്നു. 'കുട്ടികളുടെ അവകാശങ്ങളും കർത്തവ്യങ്ങളും - നിയമപരമായ സമീപനങ്ങളും സംവിധാനങ്ങളും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിൽ' എന്ന വിഷയത്തിൽ ഡോ. എഫ്. വിൽസണും, 'നൂതന കാലത്തെ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും അധ്യാപകർ നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തിൽ ഡോ. മോഹൻ റോയിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.
date
- Log in to post comments