Skip to main content

മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം: അപേക്ഷ ക്ഷണിച്ചു

 

പിന്നാക്ക സമുദായത്തിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നു .പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം പദ്ധതി വഴി നൽകുന്ന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിംഗ്, യുജിസി, നെറ്റ്/ജെ. ആർ. എഫ്., ഗേറ്റ്/മാറ്റ് എന്നീ മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിനാണ് ധനസഹായം.

അപേക്ഷകൾ https://egrantz.kerala.gov.in/ എന്ന സ്കോളർഷിപ്പ്  പോർട്ടൽ മുഖേന സമർപ്പിക്കാം. വിശദവിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 20 ന്

date