Skip to main content

ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂത്താട്ടുകുളം സ്റ്റാന്‍ഡില്‍ കയറണം

കൂത്താട്ടുകുളം വഴി സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ, കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ കയറാന്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള എല്ലാ സര്‍വീസുകളും ഡിപ്പോയില്‍ കയറിയിറങ്ങി പോകണമെന്നു കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.
എല്ലാ ദീര്‍ഘദൂര ബസുകളും സ്റ്റാന്റില്‍ കയറി യാത്രക്കാരെ കയറ്റാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് കത്തു നല്‍കിയതിനേ തുടര്‍ന്നാണു നടപടി. എല്ലാ യൂണിറ്റധികാരികളും ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കേണ്ടതും ഇക്കാര്യം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നു യൂണിറ്റധികാരികള്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ദീര്‍ഘദൂര ബസുകള്‍ പലതും സ്റ്റാന്റില്‍ കയറാത്തത് മൂലം പ്രത്യേകിച്ച് രാത്രിസമയത്ത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെ ബുദ്ധിമുട്ട് നേരിടുകയാണെന്നതു ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. കൂടാതെ, കൂത്താട്ടുകുളം ഡിപ്പോയില്‍ നിന്നും പുതിയ സര്‍വീസുകള്‍ ആരംഭിക്കണമെന്നും നിര്‍ത്തിവച്ച സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

date