Skip to main content

മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിനായി ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വ്വീസ്, ഗേറ്റ്, മാറ്റ്, യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ്. തുടങ്ങിയ പരീക്ഷകള്‍ക്കാണ് ഈ ധനസഹായം ലഭിക്കുന്നത്.   www.egrantz.kerala.gov.in എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേനയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, ബാങ്കിംഗ് സര്‍വ്വീസ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയും സിവില്‍ സര്‍വ്വീസിന് നാലര ലക്ഷം രൂപയും ഗേറ്റ്, മാറ്റ്, യു.ജി.സി-നെറ്റ്/ജെ.ആര്‍.എഫ് എന്നിവയ്ക്ക് രണ്ടര ലക്ഷം രൂപയുമാണ് കുടുംബ വാര്‍ഷിക വരുമാന പരിധി.   അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 20. പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍-0492 2222335. ഇമെയില്‍-  bcddpkd@gmail.com

date