Skip to main content
ഗുണഭോക്തൃ സംഗമം

കേരളശ്ശേരിയില്‍ 40 ലക്ഷത്തിന്റെ ഭവന പുനരുദ്ധാരണ പദ്ധതി: ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

കേരളശ്ശേരി ഗ്രാമപഞ്ചായത്ത് 40 ലക്ഷം രൂപയുടെ ഭവന പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. നിര്‍ധനരായ കുടുംബങ്ങളുടെ വാസയോഗ്യമല്ലാത്ത വീടുകള്‍ പദ്ധതി മുഖേന അറ്റകുറ്റപ്പണികള്‍ നടത്തി സുരക്ഷിതമാക്കും. പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫെബിന്‍ റഹ്‌മാന്‍ അധ്യക്ഷനായി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മനോജ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (വി.ഇ.ഒ) സ്മിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രമ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. ഷാജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യു. സുഭാഷ്, വാര്‍ഡ് അംഗങ്ങള്‍ ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date