കൊട്ടാരക്കരയില്‍ പയറുവര്‍ഗ കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി കൃഷി വകുപ്പ്
പയറുവര്‍?ഗങ്ങളുടെയും ചെറുധാന്യങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കാന്‍ കൊട്ടാരക്കരയില്‍ കൃഷി വകുപ്പിന്റെ പുതിയ പദ്ധതി. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഉഴുന്ന്, മറ്റ് പയറുവര്‍?ഗങ്ങള്‍, ചെറുധാന്യങ്ങള്‍ എന്നിവയുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. സംഘങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കാണ് പദ്ധതിയിലൂടെ വിത്തുകള്‍ വിതരണം ചെയ്യുന്നത്. യൂണിറ്റിന് 800 രൂപ നിരക്കിലാണ് വിത്ത് വിതരണം. ഒരു ഗ്രൂപ്പിന് പരമാവധി മൂന്ന് യൂണിറ്റ് വരെയാണ് അനുവദിക്കുന്നത്. ഇങ്ങനെ 250 യൂണിറ്റിന് 800 രൂപ നിരക്കില്‍ ആകെ രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ചെറുധാന്യങ്ങളുടെയും പയറുവര്‍?ഗങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നത് കണക്കിലെടുത്താണ് കൃഷി വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്കിടയിലെ പരസ്പര സഹകരണവും കൂട്ടായ്മയും ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു. കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള വിത്തുകള്‍ കര്‍ഷകരുടെ കൈകളില്‍ എത്തുമ്പോള്‍ ഉത്പാദനത്തില്‍ വലിയ വര്‍ധനവുണ്ടാക്കുമെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകൂട്ടല്‍.
- Log in to post comments