Skip to main content

സൂക്ഷ്മ ജലസേചന പദ്ധതിക്ക് അപേക്ഷിക്കാം

സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പ്രിങ്ക്‌ളര്‍, മൈക്രോ സ്പ്രിങ്ക്ളര്‍, റെയിന്‍ ഗണ്‍ മുതലായവ സ്ഥാപിക്കുന്നതിന് ജില്ലയിലെ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ചെറുകിട കര്‍ഷകര്‍ക്ക് അനുവദനീയമായ ചെലവിന്റെ 55 ശതമാനവും മറ്റു കര്‍ഷകര്‍ക്ക് 45 ശതമാനവും ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്ടര്‍ കൃഷിക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. വിളകള്‍ തമ്മിലുള്ള അകലവും സ്ഥലവിസ്തൃതിയും കണക്കിലെടുത്ത് സര്‍ക്കാര്‍ നിശ്ചയിച്ച ആനുകൂല്യം ലഭിക്കും.
ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, നടപ്പ് വര്‍ഷം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുറുപ്പുഴ, കാവനാട് പി.ഒ., കൊല്ലം - 691003 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9446300146, 8606069173, 9567748516. ഇമെയില്‍: aeeagriklm@yahoo.co.in
 

 

date