വാഹനങ്ങള്‍ ആവശ്യമുണ്ട്
ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം 2026 ന്റെ ഭാഗമായി മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള നാല് വാഹനങ്ങള്‍ പത്തനംതിട്ട ജില്ല കളക്ടറേറ്റില്‍ ലഭ്യമാക്കുന്നതിന് റീക്വട്ടേഷന്‍ ക്ഷണിച്ചു. ഇന്നോവ, മാരുതി എര്‍ട്ടിഗ, ബൊലേറോ പോലുള്ള 2025 ലോ ശേഷമോ ഉള്ള മോഡല്‍ ഏഴ് സീറ്റ്, എസി വാഹനമാണ് ആവശ്യം. പ്രതിമാസം 2500 കിലോമീറ്റര്‍ ഓടുന്നതിനുള്ള ചുരുങ്ങിയ നിരക്ക് (ഇന്ധനം, ഡ്രൈവറുടെ വേതനം, ബാറ്റ, സര്‍വീസ് ചാര്‍ജ്ജ്, റിപ്പയര്‍ എന്നിവ ഉള്‍പ്പെടെ) ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. 2500 കിലോമീറ്ററില്‍ നിന്നും അധികരിക്കുന്ന ഓരോ കിലോമീറ്ററിനും ക്വാട്ട് ചെയ്യുന്ന തുകയും വ്യക്തമായി കാണിച്ചിരിക്കണം. വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, മറ്റ് അനുബന്ധ രേഖകള്‍, ബാഡ്ജ് എന്നിവ ഹാജരാക്കണം. ക്വട്ടേഷന്‍ ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം), ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31, വൈകിട്ട് മൂന്നിന് മുമ്പ് ലഭിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു പുറത്ത് 'ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വാഹനത്തിനുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0468 2222515.
- Log in to post comments