Post Category
പോസ്റ്റ് ഓഫീസ് ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുന്നു: നിക്ഷേപകർക്ക് പരാതി നൽകാം
തൃശ്ശൂർ ജില്ലാ കളക്ടർ നിയമിച്ച് മൂതല്ലൂർ പോസ്റ്റ് ഓഫീസിന് കീഴിൽ അറ്റാച്ച് ചെയ്ത് പ്രവർത്തിച്ചിരുന്ന എം.പി.കെ.ബി.വൈ ഏജന്റായ ഷീല പ്രകാശ് (സി.എ നമ്പർ: 4655/MPA/2002, പള്ളിക്കടവത്ത് വീട്, ഏങ്ങണ്ടിയൂർ പി.ഒ) തന്റെ ഏജൻസി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിക്കുകയും ഏജൻസി റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 20-ന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ വ്യക്തിയുടെ ഏജൻസി പ്രവർത്തനം സംബന്ധിച്ച് നിക്ഷേപകർക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ട് രേഖാമൂലം സമർപ്പിക്കേണ്ടതാണ്. ഫോൺ- 0487 2361566.
date
- Log in to post comments