Skip to main content

വടക്കേക്കാട് ജി.എം.എൽ.പി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു

 

വടക്കേക്കാട് ജി.എം.എൽ.പി സ്കൂളിൽ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു നിർവഹിച്ചു. പഞ്ചായത്തംഗം അജയകുമാർ അധ്യക്ഷത വഹിച്ചു.

 

സ്കൂളിലെ 37 വിദ്യാർത്ഥികൾക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ നിർദ്ദേശപ്രകാരം പ്ലാൻ ഫണ്ടിൽ നിന്ന് 60,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എല്ലാ വർഷവും സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതി വിജയകരമായി നടപ്പിലാക്കിവരുന്നുണ്ട്. ചടങ്ങിൽ പ്രധാനാധ്യാപിക സീമ സ്വാഗതവും അധ്യാപിക സുമിത നന്ദിയും പറഞ്ഞു.

 

date