Skip to main content
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പൊതുജലാശയങ്ങളില്‍ തനത് മല്‍സ്യവിത്ത് നിക്ഷേപം പദ്ധതി വലഞ്ചുഴി കടവില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

പൊതുജലാശയങ്ങളില്‍ മല്‍സ്യവിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'പൊതുജലാശയങ്ങളില്‍ തനത് മല്‍സ്യവിത്ത് നിക്ഷേപം' പദ്ധതി പ്രമാടം ഗ്രാമപഞ്ചായത്തിലെ വലഞ്ചുഴി (അച്ചന്‍കോവിലാര്‍) കടവില്‍ തദ്ദേശീയ ഇനത്തില്‍പ്പെട്ട 1.5 ലക്ഷം മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പൊതുജലാശയങ്ങളിലെ മല്‍സ്യ സംരക്ഷണത്തിനും മല്‍സ്യോല്‍പ്പാദന വര്‍ദ്ധനവിനും ഗുണമേന്മയുള്ള മല്‍സ്യത്തിന്റെ ലഭ്യതയ്ക്കും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഗുണകരമാകുന്നതാണ് പദ്ധതി. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല അജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയായി. പ്രമാടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ മനോജ്, വാര്‍ഡ് അംഗങ്ങളായ പ്രസന്നകുമാരി, ലൂയിസ് പി സാമുവല്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ്, മല്‍സ്യഭവന്‍ ഓഫീസര്‍ പി കെ രഞ്ജിനി, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date