വെങ്കിടങ്ങിൽ കറവപ്പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ആരംഭിച്ചു
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കറവപ്പശുക്കൾക്ക് സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ഏനാമാക്കൽ ക്ഷീരസംഘത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഹബീബ് അധ്യക്ഷത വഹിച്ചു.
പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ആറ് മാസത്തേക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ പ്രതിമാസം രണ്ട് ചാക്ക് കാലിത്തീറ്റ വീതമാണ് നൽകുന്നത്. ക്ഷീരകർഷകർക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനും കന്നുകാലി പരിപാലനം മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും. ഡോ. പ്രവിത പദ്ധതി വിശദീകരണം നടത്തി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി റാഫേൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി ലത, ഭരണസമിതി അംഗങ്ങളായ ഫൈസൽ, ശോഭന മുരളി, ഡെയ്സി, ക്ഷീരസംഘം വൈസ് പ്രസിഡന്റ് ജോജോ മാളിയേക്കൽ, ക്ഷീരസംഘം സെക്രട്ടറി രജനി തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments