Skip to main content

പാരാ ലീഗല്‍ വൊളന്റിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലും പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളിലും പാരാ ലീഗല്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരാകണം. എസ്.എസ്.എല്‍.സി പാസായ 25-നും 60-നും ഇടയില്‍ പ്രായമുള്ളവര്‍ക്കും, 18 മുതല്‍ 60 വയസ് വരെയുള്ള നിയമ വിദ്യാര്‍ഥികള്‍ക്കും, വിമുക്തഭടന്മാര്‍ക്കും അപേക്ഷിക്കാം.  എം.എസ്.ഡബ്ല്യൂ ബിരുദധാരികള്‍, അധ്യാപകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കും അവസരമുണ്ട്. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരെ പൊലീസ് സബ് ഡിവിഷനുകളിലും ലീഗല്‍ സര്‍വീസ് ഓഫീസുകളിലും വിവിധ പദ്ധതികളുടെ നടത്തിപ്പിനായും  പരിഗണിക്കും. അപേക്ഷാ ഫോമിന്റെ മാതൃക ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസിലും താലൂക്ക് ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം നവംബര്‍ 15ന് മുമ്പായി 'സെക്രട്ടറി/ സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍), ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട് - 678001' എന്ന വിലാസത്തില്‍  സമര്‍പ്പിക്കണം. ഫോണ്‍: 0491-2505665.

date