Skip to main content

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്കായി ഏകദിന സൗജന്യ വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടിയിലേക്ക്  ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള സ്ഥാപന മേധാവികള്‍ ഒക്ടോബര്‍ 30-നകം കലക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലില്‍ നേരിട്ടോ minoritycellmpm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ 0483-2739577 എന്ന നമ്പറില്‍ ലഭ്യമാണ്.

date