Skip to main content

അങ്കണവാടികളിലേക്ക് പാല്‍ വിതരണം: റീ ടെന്‍ഡര്‍ ക്ഷണിച്ചു

മലപ്പുറം റൂറല്‍ ശിശുവികസന പദ്ധതിക്ക് കീഴിലെ പൊന്മള, കോഡൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. നവംബര്‍ മുതല്‍ 2027 മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ അതാത് പഞ്ചായത്ത് സൂപ്പര്‍വൈസര്‍മാര്‍ക്ക് ദര്‍ഘാസുകള്‍ ലഭ്യമാക്കണം. ദര്‍ഘാസ് ഫോമുകള്‍ നവംബര്‍ 11-ന് ഉച്ചയ്ക്ക് 12 വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം ചാപ്പനങ്ങാടിയിലുള്ള ഐ.സി.ഡി.എസ്. റൂറല്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-7025127584.

 

date