Skip to main content

വാക്ക് - ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷന്റെ തിരുവനന്തപുരം ജില്ലയിലെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലെ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിഎൻഎം നഴ്‌സിങ്ങും കേരള നഴ്‌സിങ് ആൻഡ് മിഡൈ്വഫറി കൗൺസിൽ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജറുടെ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 10 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.nam.kerala.gov.in. അഭിമുഖ ദിവസം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസൽ രേഖ ഹാജരാക്കണം.

പി.എൻ.എക്‌സ്. 4520/2026

date