Skip to main content

സ്‌പെഷ്യൽ അലോട്ട്‌മെന്റ് 30 ന്

           2026-27 അധ്യയന വർഷത്തെ ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള അവസാനഘട്ട ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 30 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ 29 ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് അടച്ച് അതത് കോളേജുകളിൽ 31 നകം പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

           പി.എൻ.എക്‌സ്. 4528/2026

date