Skip to main content

തൊഴിൽമേള 31ന്

എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ പഴയ ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലാണ് തൊഴിൽമേള നടക്കുന്നത്.

മൂന്ന് തൊഴിൽദാതാക്കൾ പങ്കെടുക്കുന്ന മേളയിൽ സെയിൽസ് ട്രെയിനി, സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, സിവിൽ എൻജിനീയർ, മെയിന്റനൻസ് ടെക്‌നീഷ്യൻ, ഡെലിവറി പാർട്‌ണർ എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. സിവിൽ എൻജിനീയർ തസ്തികയിലേക്ക് നാല് വർഷത്തെ പ്രവൃത്തിപരിചയവും മെയിന്റനൻസ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് പൂജ്യം മുതൽ മൂന്ന് വർഷം വരെയുള്ള പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്.

പ്ലസ് ടു, ബിരുദം, ബി.ടെക്, സിവിൽ എൻജിനീയറിങ് ഡിപ്ലോമ, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പുകളുമായി ഒക്ടോബർ 31ന് രാവിലെ 11ന് അഭിമുഖത്തിനായി ഹാജരാകണം.

എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് ഒറ്റത്തവണ ആജീവനാന്ത രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് 0484-2422452, 9446926836, 8848536856 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

date