Skip to main content

തപാൽ വിതരണത്തിന് ചരക്കുവാഹനം വാടകയ്ക്ക് എടുക്കുന്നു

തപാൽ വിതരണത്തിന്  ചരക്കുവാഹനം വാടകയ്ക്ക് എടുക്കുന്നതിന് തിരുവനന്തപുരം സൗത്ത് തപാൽ ഡിവിഷൻ ടെൻഡർ ക്ഷണിച്ചു. 600 മുതൽ 700 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഒരു വാഹനവും ഒരു സ്‌പെയർ വാഹനവുമാണ് ആവശ്യം. ശാസ്തമംഗലം, തൈക്കാട്, കവടിയാർ, പിടിപി നഗർ, കാഞ്ഞിരംപാറ എന്നിവിടങ്ങളിൽ തൈക്കാട് ഡെലിവറി സെന്റർ കേന്ദ്രീകരിച്ച് പ്രതിദിനം ശരാശരി 80 മുതൽ 100 കിലോമീറ്റർ വരെ സർവീസ് നടത്തണം. 

2023 ഒക്ടോബർ 31നോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനങ്ങളായിരിക്കണം. പാഴ്‌സലുകൾ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള സൗകര്യവും ഒരു തപാൽ ഉദ്യോഗസ്ഥന് യാത്ര ചെയ്യാനുള്ള ഇരിപ്പിടവും വാഹനത്തിലുണ്ടാകണം. ടെൻഡർ അംഗീകരിക്കുന്ന തീയതി മുതൽ രണ്ടുവർഷത്തേക്കാണ് കരാർ. 

ടെൻഡർ അപേക്ഷകൾ https://gem.gov.in വഴി ഓൺലൈനായി സമർപ്പിക്കണം. ബിഡുകൾക്കൊപ്പം ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്യണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 11 ഉച്ചകഴിഞ്ഞ് 3 മണി വരെയാണ്. ബിഡുകൾ നവംബർ 12ന് ഉച്ച കഴിഞ്ഞ് 3 മണിക്ക്  തുറക്കും. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സൗത്ത് തപാൽ ഡിവിഷൻ സൂപ്രണ്ടിന്റെ കാര്യാലയവുമായി 0471-2575771, 2578810 എന്നീ നമ്പറുകളിലോ dotpuramsouth.kl@indiapost.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

date