Skip to main content

‘വോക്ക് ഫോർ ബ്രെയിൻ’ വാക്കത്തോൺ സംഘടിപ്പിച്ചു

* മന്ത്രി കെ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച 'വോക്ക് ഫോർ ബ്രെയിൻ' വാക്കത്തോൺ തിരുവനന്തപുരം മാനവീയം വീഥിയിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു.

രോഗം വരാതെ സൂക്ഷിക്കുകയാണ് പ്രധാനം എന്ന കാഴ്ചപ്പാടിലാണ് ഹൃദയരാഗം പദ്ധതി സർക്കാർ പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിൽ വട്ടിയൂർക്കാവ്, ഇടുക്കി, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ നടപ്പാക്കുന്ന പദ്ധതി വൈകാതെ സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കും. ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി രോഗനിർണയ പരിശോധന നടത്തുന്നതാണ് പദ്ധതി. ദീർഘകാല രോഗങ്ങൾ തുടക്കത്തിൽ കണ്ടെത്തി മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ ക്യാമ്പുകളിൽ ചെന്ന് പരിശോധന നടത്താൻ പലപ്പോഴും പൊതുജനങ്ങൾക്ക് മടിയാണ്. അതുകൊണ്ടാണ് വീടുകളിലെത്തി പരിശോധിക്കുന്നത്. കാൻസർ പോലുള്ള മാരക രോഗങ്ങൾ പ്രാഥമിക ഘട്ടത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാനാകും. കൃത്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങൾ കൊണ്ടും പലരോഗങ്ങളും തടയാനാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഹൃദയരാഗം കാമ്പയിൻ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഹൃദയരാഗം പോസ്റ്റർ പ്രകാശനം മന്ത്രി കെ മുരളീധരനൊപ്പം എംഎൽഎമാരായ ആര്യാടൻ ഷൗക്കത്ത്, എം ആർ ബൈജു, റോയ് കെ പൗലോസ്, കേരളം ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ പ്രിയങ്ക നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ വി മീനാക്ഷി എന്നിവർ ചേർന്ന് നിർവഹിച്ചു.

പി.എൻ.എക്‌സ്. 4532/2026

date