Post Category
അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി; ശിവഗംഗ എസ്. നായർ പ്രസിഡൻ്റ്
ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ 14 ന് നടക്കുന്ന ശിശുദിന റാലി ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾളിലെ നാലാം ക്ലാസ് വിദ്യാർത്ഥി അമേയ പി. അരുൺ ടൈനി ടോഡ്‌സ് ജൂനിയർ സ്ക്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ശിവഗംഗ എസ്. നായരും ചേർന്ന് നയിക്കും. ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ എൽ. പി. വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് അമേയ പി. അരുൺ കുട്ടികളുടെ പ്രധാനമന്ത്രി ആയി തിരഞ്ഞെടുക്കപ്പെട്ടത്. യു പി. വിഭാഗം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ശിവഗംഗ പ്രസിഡൻ്റായത്. കാക്കാഴം അജയ ഭവനിൽ അരുൺ രാജിൻ്റെയും അഖിലയുടെയും ഏക മകളാണ് അമേയ. ആലപ്പുഴ പൂന്തോപ്പിൽ ശിവം സുരേഷ് കുമാറിൻ്റെയും, നിത്യാ സുരേഷിൻ്റെയും മകളാണ് ശിവഗംഗ എസ്. നായർ
date
- Log in to post comments