Post Category
മത്സരപ്പരീക്ഷ പരിശീലനങ്ങള്‍ക്ക് ധനസഹായം
ഒ ബി സി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് വിവിധ മത്സര/യോഗ്യത പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ് തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. https://egrantz.kerala.gov.in/ മുഖേന നവംബര്‍ 20നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: bcddklm@gmail.com ഫോണ്‍: 0474-2914417.
date
- Log in to post comments