Skip to main content

കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ്: അപേക്ഷ സമർപ്പിക്കാം

 

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ  ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട എസ്. എസ്. എൽ. സി., ഹയർ സെക്കൻഡറി, ബിരുദ, ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സൗജന്യ ഏകദിന കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു . 

ക്യാമ്പുകൾ നടത്താൻ താല്പര്യം ഉള്ള കോഴിക്കോട് ജില്ലയിലെ ന്യൂനപക്ഷ പ്രാതിനിധ്യമുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് പ്രിൻസിപ്പൽമാർ ഒക്ടോബർ 30 ന് ഉച്ചയ്ക്ക് രണ്ടിന് മുൻപ് കോഴിക്കോട് കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെല്ലിൽ നേരിട്ടോ ഇമെയിൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.
ഇമെയിൽ: alacollectoatekkd@gmail.com

date