Post Category
ചൊക്ലി കേരളോത്സവം ഫുട്ബോള്‍ മത്സരം:16 ടീമുകള്‍ മാറ്റുരച്ചു
ചൊക്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരം മേനപ്രം ആസ്കോ ടര്‍ഫില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ മോഹനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ പി ഷമീന അധ്യക്ഷത വഹിച്ചു. 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. വി വണ്‍ കുറ്റിയില്‍ പീടിക, യുവശക്തി മേനപ്രം, യുണൈറ്റഡ് കാഞ്ഞിരം, യുണൈറ്റഡ് ഒളവിലം, ഒളവിലം റോയല്‍സ്, ചൊക്ലി എഫ് സി, ബറ്റാലിയന്‍സ്, സഫ്ദര്‍ ഹാഷ്മി എ, ബി സി ടീമുകള്‍, ബൊഫോഴ്സ്, ക്ലബ് ടീം മോന്താല്‍, അമരന്തന് എ, ബി ടീമുകള്‍, സ്ഫടികം, പാറമുക്ക് ടീം എന്നിവയാണ് മത്സരിച്ചത്.
date
- Log in to post comments