പാട്യം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി
പാട്യം ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2026ന് തുടക്കമായി. നവംബര്‍ 15 വരെ നീളുന്ന കേരളോത്സവത്തില്‍ വിവിധ കായിക, കലാ മത്സരങ്ങള്‍ നടക്കും.
പഞ്ചായത്ത് ഹാളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ് പ്രശസ്ത ചിത്രകാരന്‍ കെ എം ശിവകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി ഏര്യന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനുരാഗ് പാലേരി, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ സുധീര്‍ബാബു, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കല്ലുമ്മല്‍, സൗദ ഖാലിദ്, എന്‍ രമേശ് ബാബു, കെ ഷംജിത്ത് എന്നിവര്‍ സംസാരിച്ചു.
ക്വിസ്, ചെസ്, പഞ്ചഗുസ്തി, രചന, കബഡി, ക്രിക്കറ്റ്, കമ്പവലി, മെഹന്തി, വോളിബോള്‍, ഫുട്‌ബോള്‍, നീന്തല്‍, അത്‌ലറ്റിക്‌സ് , കളരിപ്പയറ്റ്, ഷട്ടില്‍, കളിമണ്‍ ശില്‍പനിര്‍മാണം, കര്‍ഷക മത്സരങ്ങള്‍, കലാമത്സരങ്ങള്‍ തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments