Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ ഒഴിവുള്ള ഷീറ്റ് മെറ്റൽ വർക്കർ  ട്രേഡിൽ  ജനറൽ  വിഭാഗത്തിലും മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ  മുസ്ലിം  വിഭാഗത്തിനായും സംവരണം ചെയ്യിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ടക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ മൂന്ന് രാവിലെ 11 ന് നടത്തും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിംഗ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻഎസി, ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ എൻടിസി മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. താല്പര്യമുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി അന്നേ ദിവസം രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

പി.എൻ.എക്‌സ്. 4566/2026

date