Post Category
മേഴ്‌സി ചാൻസ് പരീക്ഷ
ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ 2018 സ്‌കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സുകളുടെ മേഴ്‌സി ചാൻസ് പരീക്ഷകൾ ഡിസംബറിൽ നടത്തും. വിദ്യാർഥികൾക്ക് പഠിച്ചിരുന്ന സെന്ററുകളിൽ നവംബർ 14 വരെ ഫൈൻ കൂടാതെയും, നവംബർ 16 വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈംടേബിൾ നവംബർ അവസാന വാരം പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.ihrd.ac.in.
പി.എൻ.എക്‌സ്. 4568/2026
date
- Log in to post comments