Post Category
മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി : സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 31 ന്
2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഒക്‌ടോബർ 31 രാവിലെ 10ന് എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രാവിലെ 11 നകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീസ് അപ്പോൾ തന്നെ ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: 04712560361, 362, 363, 364.
പി.എൻ.എക്‌സ്. 4574/2026
date
- Log in to post comments