അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതി: കുടിശിക അദാലത്ത് ആരംഭിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ ജില്ലാതല കുടിശിക അദാലത്ത് ആരംഭിച്ചു. ഒക്ടോബര്‍ 26 ന് ആരംഭിച്ച അദാലത്ത് ആറു മാസം വരെ നീണ്ടു നില്‍ക്കും.
പദ്ധതിയില്‍ നിന്നും 10 വര്‍ഷം വരെ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് യാതൊരു പിഴയും കൂടാതെ അംശാദായ കുടിശിക ഒടുക്കി അംഗത്വം പുതുക്കുന്നതിന് അദാലത്തില്‍ അവസരമുണ്ട്. കൂടാതെ, 1200 രൂപയ്ക്ക് മുകളില്‍ കുടിശ്ശികയുള്ള തൊഴിലാളികള്‍ക്ക് ഈ തുക മൂന്ന് തവണകളായി അടച്ചു തീര്‍ക്കാനുള്ള സൗകര്യവുമുണ്ട്.
അംഗത്വം പുതുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ലിങ്കായ https://services.unorganisedwssb.org/index.php വഴി കുടിശ്ശിക തുക അടക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനുമായി സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0483-2730400.
- Log in to post comments