Skip to main content

ഭിന്നശേഷി കലാപ്രതിഭകള്‍ക്കായി ജില്ലാതല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കുന്നു: അപേക്ഷകള്‍ ക്ഷണിച്ചു

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ 'റിഥം' പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെര്‍ഫോമിംഗ് ആര്‍ട്‌സ്, വാദ്യോപകരണ സംഗീതം തുടങ്ങിയ മേഖലകളില്‍ കഴിവുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. 45 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഭിന്നശേഷി തെളിയിക്കുന്നതിനായി യു.ഡി.ഐ.ഡി. കാര്‍ഡോ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന സാക്ഷ്യപത്രമോ അപേക്ഷയോടൊപ്പം ലഭ്യമാക്കണം.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ അപേക്ഷയോടൊപ്പം അഞ്ച് മിനിറ്റില്‍ കവിയാത്ത കലാപ്രകടനത്തിന്റെ വീഡിയോ അയച്ചുനല്‍കണം. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തിലുള്ള നേരിട്ടുള്ള സ്‌ക്രീനിംഗില്‍ പങ്കെടുക്കാം. ആര്‍ട്ട് ട്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ പ്രകടനം നടത്താനുള്ള അവസരവും ട്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനവും ലഭ്യമാകും.

താല്‍പ്പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും വീഡിയോയും 2026 നവംബര്‍ ഏഴിനകം dcmlpsid@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍- 8086363401.

 

date