ജില്ലാതല അറിയിപ്പുകൾ
ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം
പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് (എക്സ്-റേ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. (എച്ച്.ഡി.എസ്) കീഴിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.
ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ അംഗീകൃത ഡിഗ്രിയോ ഡിപ്ലോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്കായി നവംബർ 10 ന് രാവിലെ 10.30-ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം
പരിയാരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഇമെയിൽ: avchpariyaram@gmail.com
ക്ലറിക്കൽ അസിസ്റ്റൻ്റ് നിയമനം
പട്ടികജാതി വികസന വകുപ്പിൻ്റെ തൊഴിൽ പരിശീലന പദ്ധതിയായ ട്രെയ്സിൻ്റെ (TRACE) ഭാഗമായി ക്ലറിക്കൽ അസിസ്റ്റൻ്റുമാരെ തെരഞ്ഞെടുക്കുന്നതിന് പട്ടികജാതിയിൽപ്പെട്ട യുവതി യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21 നും 35 നും ഇടയിൽ . ബിരുദത്തോടൊപ്പം ആറുമാസത്തിൽ കുറയാത്ത പി എസ് സി അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ്സായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പും എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും ഉള്ളടക്കം ചെയ്യണം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ13.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ആഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടുക.ഫോൺ: 0497 2700596.
വസ്തു ലേലം
കാർത്തികപുരം, ഉദയഗിരി തൈക്കൂട്ടത്തിൽ ടി എം റോബിൻ എന്നിവരിൽ നിന്നും കെ എസ് ബി സി ഡി സി കുടിശ്ശിക ഈടാക്കുന്നതിലേക്ക് ജപ്തി ചെയ്ത തിമിരി വില്ലേജിലെ റി. സ. 100/2A ൽ പ്പെട്ട 0.0739 ഹെക്ടർ വസ്തുവിൻ്റെ ലേലം ഡിസംബർ 8 ന് പകൽ 11.30 ന് തിമിരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ അന്നേ ദിവസം കൃത്യ സമയത്ത് തിമിരി വില്ലേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ തിമിരി വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും. ഫോൺ:0460 2203142
താലൂക്ക് തല വികസന സമിതി യോഗം
പയ്യന്നൂർ താലൂക്ക് തല വികസന സമിതി യോഗം നവംബർ 07 രാവിലെ 10.30 ന് പയ്യന്നൂർ കൊറ്റി റെയിൽവേ സ്റ്റേഷന് സമീപമുള്ള പി.ഡബ്ല്യൂ ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും യോഗത്തിൽ പരിഗണിക്കേണ്ട പൊതുജനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പൊതുവായ പരാതികൾ നവംബർ 0 5 ന്- വൈകീട്ട് 5 മണിക്ക് മുമ്പായി താലൂക്ക് ഓഫീസിൽ സമർപ്പിക്കണം. പരാതിക്കാർ വികസന സമിതി യോഗത്തിൽ നേരിട്ട് ഹാജരാകണം.
- Log in to post comments