Skip to main content

മെഡിക്കൽ ഓഫീസർ നിയമനം: വാക്-ഇൻ-ഇന്റർവ്യൂ

 

ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിൽ ലഹരി വർജ്ജന മിഷൻ 'വിമുക്തി' പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷൻ, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ രണ്ടിന് രാവിലെ 11 ന് ചാലക്കുടി താലൂക്കാസ്ഥാന ആശുപത്രിയിൽ നേരിട്ട് ഹാജരാകണം.

date