ഗവ. ഐ.ടി.ഐയിൽ ബിരുദദാനച്ചടങ്ങും ട്രെയിനികൾക്ക് ആദരവും
ഗവ. ഐ.ടി.ഐയിൽ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ഡി/സിവിൽ, സിഒപിഎ എന്നീ ട്രേഡുകളിൽ മികച്ച മാർക്ക് നേടിയ ട്രെയിനികളെ ആദരിക്കുകയും ട്രെയിനികൾക്കുള്ള ബിരുദദാനച്ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത പുഷ്പൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കറുക പാടത്ത് മുഖ്യാതിഥിയായി. ഐ.ടി.ഐ പ്രിൻസിപ്പൽ പി.ഐ സോമദാസ് സ്വാഗതം ആശംസിച്ചു. മികച്ച വിജയം നേടിയ ട്രെയിനികളെ ആദരിക്കുകയും വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ ഷിഹാബ്, അഴീക്കോട് മുനമ്പം ബ്രിഡ്ജ് പ്രോജക്ട് ജനറൽ മാനേജർ വിനയകുമാർ, പി ടി എ പ്രസിഡണ്ട് കെ.കെ കബീർ, ഗ്രൂപ്പ് ഇസ്ട്രക്ടർ ഇലഞ്ഞിക്കൽ ബിജു തോമസ്, ജൂനിയർ സൂപ്രണ്ട് ടി.എക്സ്. ഷീജ, സ്റ്റാഫ് സെക്രട്ടറി എ. ജയ തുടങ്ങിയവർ സംസാരിച്ചു. ഐ.ടി.ഐയിലെ അധ്യാപകർ, ജീവനക്കാർ, ട്രെയിനികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments