Post Category
ലോക സോറിയാസിസ് ദിനം: ബോധവത്കരണ ക്ലാസ് നല്‍കി
ലോക സോറിയാസിസ് ദിനത്തിന്റെ ഭാഗമായി ചേവായൂര്‍, സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രി ഒപിയില്‍വെച്ച് ഒക്ടോബര്‍ 29-ന് രാവിലെ 10.30-ന് രോഗികള്‍ക്ക് ബോധ വല്‍ക്കരണ ക്ലാസ് നല്‍കി. പ്രസ്തുത പരിപാടി സൂപ്രണ്ട് ഡോ. പി.ആര്‍ ഷാമിന്‍ ഉദ്ഘാടനം ചെയ്തു. കണ്‍സല്‍ട്ടന്റ് ഡോ. എം.കെ. ശ്രീബിജു അധ്യക്ഷത വഹിച്ചു. സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ കെ.ജെ ഷീജ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ഷീബ ടി. ജോര്‍ജ്ജ്, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. നീതു ഹരിദാസ്, ഡോ. ഷെറിന്‍ സിറാജ്, ഡോ. റയ്ഹാന ബഷീര്‍, എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments