Skip to main content

മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള വില പുതുക്കി നിശ്ചയിക്കണം: ജില്ലാ വികസന സമിതി യോഗം

​സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നിലവിലെ വില പുനഃക്രമീകരിച്ച് ന്യായമായ നിരക്കിൽ പുതുക്കി നിശ്ചയിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പാഴ്‌മരം ഉൾപ്പെടെയുള്ള മരങ്ങൾക്ക് ഉയർന്ന വില നിശ്ചയിച്ചിരിക്കുന്നതിനാൽ ലേലം നടക്കാതെ പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ ആവശ്യം ഉയർന്നത്.

​ചിത്രപ്പുഴ - പോഞ്ഞാശ്ശേരി റോഡിലെ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും ഇൻഫോപാർക്ക്, കിഴക്കമ്പലം - പൂക്കാട്ടുപടി, തിരുവാണിയൂർ - വെട്ടിക്കൽ റോഡുകളിലെ കുഴികൾ അടയ്ക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും വി. പി. സജീന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. പട്ടിമറ്റം ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഒയോട് അദ്ദേഹം ആവശ്യപ്പെട്ടു.

​കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി വി ഡി സതീശൻ്റെ പ്രതിനിധി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്
ഫ്രാൻസിസ് ജോർജ് എം പി എന്നിവരുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ തുടങ്ങിയവർ പങ്കെടുത്തു.

date