Skip to main content

തൊഴിലാളികൾക്ക് അംഗത്വം പുതുക്കാൻ അവസരം

 അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് കീഴിൽ എറണാകുളം ജില്ലയിൽ രണ്ടുവർഷത്തിലധികവും പത്തുവർഷത്തിൽ താഴെയും അംഗത്വം മുടങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിനായി അദാലത്തുകൾ സംഘടിപ്പിക്കുന്നു. അംഗത്വം മുടങ്ങികിടക്കുന്ന തൊഴിലാളികൾക്ക് നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് അംഗത്വം പുനസ്ഥാപിക്കാനുള്ള അവസരം ലഭിക്കും.

 അംഗത്വം പുനസ്ഥാപിക്കുന്നതിനായി അടയ്യേണ്ട കുടിശ്ശിക തുക ഒറ്റത്തവണയായി അടയ്ക്കാൻ കഴിയാത്ത അംഗങ്ങൾക്ക്,വ്യവസ്ഥകൾക്കനുസൃതമായി തവണകളായി തുക അടച്ച് കുടിശ്ശിക തീർപ്പാക്കുന്നതിനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കാം. ഓൺലൈൻ സേവനങ്ങൾക്ക് http://services.urganisedwssb.org/index.php/home എന്ന സൈറ്റ് സന്ദർശിക്കാം. 
ഫോൺ: 0484 2366191

date