Skip to main content

റവന്യൂ ജില്ലാ കലോത്സവം:ലോഗോ ക്ഷണിച്ചു

എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന്റെ 2026–27 അധ്യയന വർഷത്തെ ലോഗോ രൂപകൽപ്പന ചെയ്യുന്നതിന് വിദ്യാർഥികളിൽനിന്ന് എൻട്രികൾ ക്ഷണിച്ചു. നവംബർ 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കുന്ന കലോത്സവത്തിനായാണ് ലോഗോ തയ്യാറാക്കേണ്ടത്. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. കലോത്സവത്തിന്റെ വിവിധ ഇനങ്ങളെ ഉൾക്കൊള്ളുന്ന പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തണം. എറണാകുളം ജില്ലയുടെതായ പ്രതീകവും ഉൾപ്പെടുത്താം.കൈറ്റ് ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ജിംപ് (GIMP), ക്രിറ്റ (Krita), കലർ പെയിന്റ് (KolourPaint), ഇൻക്‌സ്‌കേപ്പ് (Inkscape) തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ലോഗോ തയ്യാറാക്കാം. 500x600 പിക്സൽ വലുപ്പത്തിൽ പി.എൻ.ജി ഫോർമാറ്റിലാണ് ലോഗോ സമർപ്പിക്കേണ്ടത്. സ്കൂളുകളിൽ ഒരു ദിവസത്തെ മത്സരം നടത്തി സെലക്ട് ചെയ്ത ലോഗോ നവംബർ 7-ന് വൈകിട്ട് മൂന്നിന് മുമ്പായി ddeekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ:0484-2422227

date