സ്പർശ് പെൻഷൻ അദാലത്ത് 23ന്
സായുധസേനയിൽനിന്ന് വിരമിച്ച പെൻഷൻ, ഫാമിലി പെൻഷൻ ഗുണഭോക്താക്കൾക്കായി സ്പർശ് ഔട്ട് റീച്ച് പ്രോഗ്രാം നവംബർ 23ന് എറണാകുളത്ത് സംഘടിപ്പിക്കും. ചെന്നൈ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് (CDA) യുടെ ആഭിമുഖ്യത്തിൽ ഷേണായീസിലെ ഗംഗോത്രി കല്യാണ മണ്ഡപത്തിലാണ് പരിപാടി.
PCDA (P), വിവിധ റെക്കോർഡ് ഓഫീസുകൾ, ബാങ്കുകൾ, സ്പർശ് സർവീസ് സെന്റർ എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. സ്പർശ് മുഖേന പെൻഷൻ ലഭിക്കുന്നവർക്ക് പെൻഷനുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാനും സംശയങ്ങൾ ദൂരീകരിക്കാനും അവസരമുണ്ടാകും.
പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗുണഭോക്താക്കൾ പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
ഗംഗോത്രി കല്യാണ മണ്ഡപം, ഡിവിഷൻ നമ്പർ 66, 3814, രാജാജി റോഡ്, ഷേണായീസ്, എറണാകുളം, 682035. ഈ വേദിയിലാണ് പരുപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0484-2422239 ഈ നമ്പറിൽ ബന്ധപെടുക.
- Log in to post comments