Skip to main content

നിയമസഭയിൽ ദേശീയ കോൺഫറൻസ്

ഇന്ത്യൻ പാർലമെന്റിലെയും എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റികളുടെ ചെയർപേഴ്‌സൺമാരുടെ കോൺഫറൻസ് നവംബർ 3, 4 തീയതികളിലായി കേരള നിയമസഭയിൽ സംഘടിപ്പിക്കുന്നു. നവംബർ മൂന്ന് ഉച്ചയ്ക്ക് 12 ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ ലോക്സഭാ സ്പീക്കർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ, രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്‌സൺ, പാർലമെന്റിലെ പി.എ.സി. ചെയർപേഴ്‌സൺ, സംസ്ഥാന മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ പി.എ.സി. ചെയർപേഴ്‌സൺ തുടങ്ങിയവർ പങ്കെടുക്കും. പ്രസ്തുത ദിവസങ്ങളിൽ രണ്ട് സെഷനുകളിലായി കേരളനിയമസഭയുടെ അസംബ്ലി ഹാളിൽ സംഘടിപ്പിക്കുന്ന പ്ലീനറി സെഷനിൽ 'Audit, Accountability and Good Governance - the Evolving Role of PAC.' എന്ന വിഷയത്തിൽ ചർച്ച നടക്കും. നവംബർ നാല് രാവിലെ 11.45 ന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനത്തോടെ കോൺഫറൻസ് അവസാനിക്കും. സമാപന സമ്മേളനത്തിൽ ലോക്സഭാ സ്പീക്കർ, പാർലമെന്റിലെ പി.എ.സി. ചെയർപേഴ്‌സൺ, നിയമസഭാ സ്പീക്കർ, നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ പി.എ.സി. ചെയർപേഴ്‌സൺ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4602/2026

date