Skip to main content

നിർമ്മലം ജനകീയ  ക്യാമ്പയിന് കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി

കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  നിർമ്മലം ജനകീയ ക്യാമ്പയിൻ' സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ക്യാമ്പയിൻ്റെ ഭാഗമായി കല്ലൂർക്കാട് ബസ് സ്റ്റാൻഡ് പരിസരവും അനുബന്ധ പ്രദേശങ്ങളും  ശുചിയാക്കി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെറീഷ് ജെ ഏഴാനിക്കാട്, സ്ഥിരം സമിതി അധ്യക്ഷരായ നീതു അനിൽ, സുജിത്ത് ബേബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ അഡ്വ. ജോബി ജോസ്,  റെജീന ജോബി, റാണി സിജു, ടി കെ സനിമോൻ ,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹസീന മൊയ്തീൻ, മറ്റ് ഉദ്യോഗസ്ഥർ, ഹരിത കർമ്മ സേനാംഗങ്ങൾ,  ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങൾ, തൊഴിലുറപ്പ് അംഗങ്ങൾ,  ആശാവർക്കർമാർ, മറ്റ് സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date