മുത്തോലപുരം വെട്ടിയോടിപ്പാലം നാടിന് സമർപ്പിച്ചു
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് നിവാസികളുടെ ഏറെനാളത്തെ ആഗ്രഹമായിരുന്ന മുത്തോലപ്പുറം വെട്ടിയോടിപ്പാലം നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു. പാലം ഉദ്ഘാടനം ഭക്ഷ്യ,സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ കാര്യക്ഷമമായ പ്രവർത്തനത്താൽ പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിച്ചത് അഭിനന്ദാർഹമാണെന്ന് മന്ത്രി പറഞ്ഞു.
27 ലക്ഷം രൂപയാണ് പാലം നിർമ്മിതിക്കായി അനുവദിച്ച തുക. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ഷിബു അധ്യക്ഷതവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡിൻസി ജോജി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി എബ്രഹാം, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ് നാണുകുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,
നാട്ടുകാർ എന്നിവർ പങ്കെടുത്തു.
- Log in to post comments