Skip to main content

പാറളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്; നവംബർ 6-ന് കൂടിക്കാഴ്ച

 

 

 പാറളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ നവംബർ ആറിന് ഉച്ചയ്ക്ക് 12-ന് പാറളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഹൗസ് സർജൻസി കഴിഞ്ഞു എം.ബി.ബി.എസ് ( ഹൗസ് സർജൻസി കഴിഞ്ഞവർ) ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്കും പാറളം പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ടി.സി.എം.സി. / കെ.എം.സി.യിൽ സ്ഥിര രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ കുടുംബാരോഗ്യകേന്ദ്രം ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0487 2277960.

date