ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആഘോഷപൂർവ്വം തുടക്കമായി
ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് പഴുന്നാന ക്ലിക്ക് ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തോടെ തുടക്കമായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ലീലാ രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. നിധീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.പി. സുരേന്ദ്രൻ മുഖ്യതിഥിയായി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെബേറ്റാ വർഗ്ഗീസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെഹീദ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ അനിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷഹർബാൻ എന്നിവർ സംസാരിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ലിസ്സി, ഐശ്വര്യ, സുജിഷ മനീഷ്, നീതു ബിജേഷ്, ഷാമില കബീർ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ ജോളി ലോറൻസ്, ബിജു മൈക്കിൾ, രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വരും ദിവസങ്ങളിൽ വിവിധ കലാ-കായിക മത്സരങ്ങൾ കേരളോത്സവത്തിന്റെ ഭാഗമായി അരങ്ങേറും.
- Log in to post comments